കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയിൽനിന്നാണ് വ്യാഴാഴ്ച രാവിലെ സ്വർണം പിടികൂടിയത്.

കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂൾ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlights:gold worth 46 lakhs seized from a woman in kannur airport