കൊച്ചി: ആലുവയിലെ വീട്ടിൽനിന്നു സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ. ഇടുക്കി കരുണാപുരം കരയിൽ വിദ്യ അനിൽകുമാർ (32), ഇടുക്കി രാമക്കൽമേട്, കൊണ്ടോത്തറ വീട്ടിൽ ജെയ്സൺ മോൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യ ജോലി ചെയ്തിരുന്ന വീട്ടിൽനിന്നു 12 പവനോളം സ്വർണം മോഷ്ടിച്ച് വിൽപന നടത്തിയ പ്രതികൾ പുതിയ സ്വർണം വാങ്ങിയതിന് ശേഷം ഇവ വിവിധ സ്ഥലങ്ങളിൽ പണയം വെച്ചിരിക്കുകയായിരുന്നു.

ജില്ലാ റൂറൽ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ജി വേണു, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ, എസ്.ഐ.മാരായ ആർ.വിനോദ്, ജെർട്ടീന ഫ്രാൻസിസ്, ഷാജു.ടി.വി, എസ്.സി.പി.ഒ.മാരായ ഷാഹി, മീരാൻ, നിയാസ്, സാലിമോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Content Highlights:gold theft in aluva woman and her friend arrested by police