കരിപ്പൂര്‍: ചപ്പാത്തിക്കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. 

30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം ബാഗേജ് ചെക് ഇന്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Content Highlights: gold stuffed inside chappathi maker caught in Karipur airport