തിരുവനന്തപുരം:  ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവും നേരിടേണ്ടിവരുന്നുവെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ചില നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സരിത്ത് എന്‍ഐഎ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സ്വപ്‌ന സുരേഷിന്റെ കൂട്ടുപ്രതിയായ സരിത്ത്. 

സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്ന് സരിത്ത് പറഞ്ഞതോടെ പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സരിത്തിന് ജയിലില്‍ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയോടുതന്നെ സരിത്ത് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോള്‍ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയെ അറിയിച്ചു.