തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ ഫ്ളാറ്റിൽ വീണ്ടും റെയ്‌ഡ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധന ആരംഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണറടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഫ്ളാറ്റിലെ സന്ദർശകരുടെ പട്ടികയടക്കം ഇവർ പരിശോധിക്കും. ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും കെയർ ടേക്കറുടെയും മൊഴിയെടുക്കും. ഫ്ളാറ്റിൽ ആരൊക്കെയാണ് വന്നുപോയതെന്നും അന്വേഷിക്കും.
കഴിഞ്ഞ ദിവസവും കസ്റ്റംസ് സംഘം സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിൽ പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെടുത്തു. സ്വർണക്കടത്ത് പിടിക്കുന്നതിന് തലേദിവസം തന്നെ സ്വപ്ന ഫ്ളാറ്റിൽനിന്ന് മുങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Content Highlights:gold smuggling case customs raid in swapna suresh flat ambalamukk trivandrum