തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 600 ഗ്രാം സ്വർണം പിടിച്ചെടുത്തു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർഇന്ത്യ വിമാനത്തിലാണ് കാസർകോട് സ്വദേശി തിരുവനന്തപുരത്ത് എത്തിയത്. പിടികൂടിയ സ്വർണത്തിന് 26 ലക്ഷം രൂപ വിലവരുമെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.

Content Highlights:gold seized from trivandrum international airport