തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദുബായിൽനിന്നെത്തിയ രണ്ട് കാസർകോട് സ്വദേശികളിൽനിന്ന് ഒരു കിലോ സ്വർണം പിടിച്ചെടുത്തു.

വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് ഇരുവരും എത്തിയത്. ബ്രീഫ് കേസുകളുടെ ബീഡിങ്ങിനിടയിലാണ് 50 ലക്ഷം രൂപവിലവരുന്ന സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത രണ്ട് കാസർകോട് സ്വദേശികളെയും കസ്റ്റംസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

Content Highlights:gold seized from trivandrum airport