കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണം പിടികൂടി. അബുദാബിയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് ഡി.ആർ.ഐ. സംഘം സ്വർണം പിടികൂടിയത്.

84 ലക്ഷം രൂപ വിലവരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലും തിരുവനന്തപുരം വിമാനത്താവളത്തിലും സ്വർണക്കടത്ത് പിടികൂടിയിരുന്നു.

Content Highlights:gold seized from kochi airport