മലപ്പുറം:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 3.9 കിലോ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍നിന്നുള്ള വിമാനത്തിലെത്തിയ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂര്‍ സ്വദേശി ഷിഹാബ് എന്നിവരില്‍നിന്നാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടിച്ചെടുത്തത്. 

ട്രോളി ബാഗിന്റെ ഹാന്‍ഡിലിനുള്ളില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: gold seized from karippur airport