കൊണ്ടോട്ടി: വിദേശത്തുനിന്നെത്തിയയാൾ ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച അരക്കിലോ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. മലപ്പുറം പട്ടിക്കാട് സ്വദേശി കെ. മൂസ (43) യെയാണ് എയർ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം പിടികൂടിയത്.
ശനിയാഴ്ച രാത്രി 11-ന് സ്പെയ്സ്ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നാണ് ഇയാൾ വന്നത്. ഇസ്തിരിപ്പെട്ടിയുടെ കാസ്റ്റ് അയേൺ ഭാഗത്ത് രഹസ്യ അറയുണ്ടാക്കി സ്വർണം കഷണങ്ങളായാണ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 24 ലക്ഷം രൂപ വിലമതിക്കും.
ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, എസ്. ആശ, ഇൻസ്പെക്ടർമാരായ രാമേന്ദ്രസിങ്, ചന്ദൻ, നരേഷ്, ഹവിൽദാർ അശോകൻ എന്നിവരാണ് സ്വർണക്കടത്ത് പിടികൂടിയത്.
Content Highlights:gold seized from karippur airport