കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽനിന്ന് 4.49 കിലോഗ്രാം സ്വർണം ഡി.ആർ.ഐ. പിടികൂടി. ഏകദേശം 2.12 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഡി.ആർ.ഐ. സംഘം പിടിച്ചെടുത്തത്.

ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ മുഹമ്മദ് കുഞ്ഞ് മാഹീൻ, മുഹമ്മദ് അർജാസ്, ഷംസുദ്ദീൻ, കമാൽ മൊഹ്യുദ്ദീൻ എന്നിവരാണ് സ്വർണവുമായി പിടിയിലായത്. സ്വർണം കാലിൽകെട്ടിവെച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഇവരിൽ രണ്ട് പേർ മലപ്പുറം സ്വദേശികളും മറ്റ് രണ്ട് പേർ കോഴിക്കോട്, തിരുനെൽവേലി സ്വദേശികളുമാണ്. കസ്റ്റഡിയിലെടുത്ത നാല് പേരെയും ഡി.ആർ.ഐ. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

Content Highlights:gold seized from four passengers in nedumbassery airport