കോഴിക്കോട്: മുക്കത്ത് ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ ജ്വല്ലറി ജീവനക്കാര്‍ പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മുക്കം ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. നാല് ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചക്കായി എത്തിയത്. 

രാത്രി ഏഴരയോടെ ജ്വല്ലറി അടയ്ക്കാന്‍ തുടങ്ങുന്ന സമയത്താണ് കവര്‍ച്ച നടന്നത്. തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ആഭരണങ്ങളുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാര്‍ കീഴ്‌പ്പെടുത്തി. ഇതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഈ സമയത്തിനുള്ളില്‍ സംഘത്തിലെ മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സ്ഥാപനത്തില്‍ നിന്ന് 15 വളകള്‍ സംഘം കവര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായ ആള്‍ അബോധാവസ്ഥയിലാണ്. ഇയാളെ പോലീസ് ആശുപത്രിയിലേക്ക് പോയി.

Content Highlights; Gold Robbery, Kozhikode