കൊച്ചി: അങ്കമാലി വേങ്ങൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിനായി പോയ സമയത്തായിരുന്നു മോഷണം. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അങ്കമാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

വീടിന് സമീപത്തുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. 

ആലുവ എസ്.പി, അങ്കമാലി സി.ഐ, ഫോറന്‍സിക് വിഭാഗം എന്നിവര്‍ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. 

Content Highlights: gold looted from a house in angamaly vengoor eranakulam