പട്ന: ബിഹാറിലെ ഷോപ്പിങ് മാളില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. മുസാഫര്‍പുര്‍ മോട്ടിജീലിലെ സിറ്റി പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഷോപ്പിങ് മാളിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്.

നാല് പെണ്‍കുട്ടികള്‍ പരസ്പരം കയര്‍ക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. ഒരു ആണ്‍കുട്ടിയെയും വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാളോട് ഒരു പെണ്‍കുട്ടി കയര്‍ത്തു സംസാരിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് മൂന്ന് പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലിയത്. ഇവര്‍ പരസ്പരം മുടിയില്‍ പിടിച്ചുവലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. പിന്നീട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് പെണ്‍കുട്ടികള്‍ ശാന്തരായത്. സംഭവസമയത്ത് മാളിലുണ്ടായിരുന്നവരില്‍ ചിലരാണ് വീഡിയോ പകര്‍ത്തിയത്.

അതേസമയം, പെണ്‍കുട്ടികള്‍ പരസ്യമായി പോരടിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പെണ്‍കുട്ടികളിലൊരാളുടെ കാമുകനെക്കുറിച്ച് മറ്റൊരു പെണ്‍കുട്ടി എന്തോ അഭിപ്രായം പറഞ്ഞതാണ് തമ്മില്‍ തല്ലിന് കാരണമായതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: girls fight in bihar muzaffarpur shopping mall video goes viral