പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ സന്ന്യസ്ത വിദ്യാര്‍ഥിനി ദിവ്യ പി.ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി. നടത്തിയ അന്വേഷണവും കണക്കിലെടുത്ത് കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാര്‍ശയോടെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മേയ് ഏഴിന് ഉച്ചയോടെയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിനിയായ 21-കാരി ദിവ്യ പി.ജോണിനെ മഠത്തിന്റെ വളപ്പിനുള്ളിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlights: divya p john death; crime branch will conduct investigation