വിതുര: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ ലോറി ഡ്രൈവര്‍ പിടിയില്‍. തൊളിക്കോട് തേവന്‍പാറ ഈന്തിവിള തടത്തരികത്തു വീട്ടില്‍ ഷറഫുദീനെ(41)യാണ് വിതുര പോലീസ് അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിവാഹിതനും 12 വയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമായ ഇയാള്‍ സ്ത്രീയുമായി അടുപ്പത്തിലായി. ഇവര്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും ഇയാളെ ഭയന്ന് പുറത്തു പറഞ്ഞില്ല. ആറാം മാസം വീട്ടില്‍ വച്ച് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണമാരംഭിച്ചതോടെ ഷറഫുദീന്‍ ഒളിവില്‍പ്പോയി. നഗരത്തിലെ ലോഡ്ജുകളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞ ഇയാളെ മെഡിക്കല്‍ കോളേജിനടുത്തുനിന്ന് വിതുര പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, എ.എസ്.ഐ. സജികുമാര്‍, സി.പി.ഒ. ശ്യാം, എസ്.സി.പി.ഒ. പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡു ചെയ്തു.

Content Highlights: girl rapes and impregnates by lorry driver in vithura