കട്ടപ്പന: നരിയംപാറയിൽ 16-കാരിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അറസ്റ്റിൽ. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജിനെ(24)യാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ദളിത് പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.

മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ബുധനാഴ്ച വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവിൽപോയി.

ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

Content Highlights:girl raped in kattappana accused arrested after her suicide attempt