മാള: ഫെയ്സ് ബുക്ക് വഴിയുള്ള പരിചയത്തെത്തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പത്തൊമ്പതുകാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ പതിനൊന്നംഗ സെക്സ് റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ഫെയ്സ് ബുക്ക് വഴി സ്ഥാപിച്ച ബന്ധം മുതലെടുത്തും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Content Highlights: girl abused by sex racket, facebook Acquaintance,  cyber cheating, Rape case