പാതിരിപ്പറ്റ: മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശിയായ പിതാവിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ പരാതിപ്രകാരം ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പ്രതി പാതിരിപ്പറ്റയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നതിനാൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് കുറ്റ്യാടി പോലീസിന് കൈമാറിയതാണ്.

സി.ഐ. വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ പ്രതി എടവണ്ണ ഒതായിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം കിട്ടി. തുടർന്ന് കുറ്റ്യാടി എസ്.ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.എസ്.ഐ. മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ്, സദാനന്ദൻ, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.