കോട്ടോപ്പാടം(പാലക്കാട്): നാട്ടുകല്ലില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവിഴാംകുന്ന് വെട്ടുകളത്തില്‍ വീട്ടില്‍ മുഹമ്മദ് നവാഹി (20) നെയാണ് നാട്ടുകല്‍പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പത്തിനാണ് സംഭവം.

ഭീമനാട്ടുവെച്ച് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാട്ടുകല്‍ എസ്.ഐ.അനില്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: girl molested in palakkad youth arrested