ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ തുവാക്കുടിയിൽ എൻജിനിയറിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ഗുണ്ട അറസ്റ്റിൽ. വാഴവാന്തൻകോട്ടയിലുള്ള മണികണ്ഠനെയാണ് (32) അറസ്റ്റ് ചെയ്തത്.
ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ ആക്രമിച്ചതിന് ശേഷമാണ് കഴിഞ്ഞദിവസം രാത്രിയിൽ ബസ് സ്റ്റാൻഡിൽ നിന്ന് പെൺകുട്ടിയ തട്ടിക്കൊണ്ട് പോയത്. സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയ പെൺകുട്ടിയ്ക്ക് രാത്രി വൈകിയത് കാരണം കോളേജ് ഹോസ്റ്റലിൽ കയറാൻ സാധിക്കാതെ വന്നതോടെയാണ് ബസ് സ്റ്റാൻഡിലേക്ക് പോയത്.
തമിഴ്‌നാട് പോലീസിലെ ഹോം ഗാർഡാണെന്ന് പറഞ്ഞ് പെൺകുട്ടിയ്ക്കും സുഹൃത്തിനും അടുത്തെത്തിയ മണികണ്ഠൻ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തിനെ മർദിക്കുകയും പോലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു. അതിന് ശേഷം ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ടു.
പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് ഞായറാഴ്ച രാത്രിയിൽ മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content HIghlights: girl kidnapped as police home guard and rape