മുംബൈ : യൂട്യൂബില്‍ സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12 വയസ്സുകാരി തൂങ്ങിമരിച്ചു. നാഗ്പുരില്‍ ഹന്‍സാപുരിലാണ് സംഭവം. പെണ്‍കുട്ടി പിതാവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സ്ഥിരമായി യൂട്യൂബിലൂടെ ആത്മഹത്യാ വീഡിയോകള്‍ കാണാറുണ്ടായിരുന്നതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

ഇത്തരം വീഡിയോകള്‍ കാണുന്ന കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ മകള്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ പെണ്‍കുട്ടി മുറിയില്‍ കയറി സീലിങ് ഫാനില്‍ കയര്‍കെട്ടി തൂങ്ങി മരക്കുകയായിരുന്നു.

പെണ്‍കുട്ടി ഫാനില്‍ തൂങ്ങികിടക്കുന്നത് കണ്ട ഇളയ സഹോദരി നിലവിളിച്ച് ഉടന്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: girl commits suicide after watching suicide videos in youtube