കോതമംഗലം: മൊബൈലില്‍ കോളേജ് വിദ്യാര്‍ഥിനികളുടെ നഗ്‌നചിത്രം പകര്‍ത്തിയ കേസില്‍ വിദ്യാര്‍ഥികളായ കാമുകി-കാമുകന്‍മാര്‍ പിടിയില്‍. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി അരുണ്‍ പീറ്ററിനെയും (25) കാമുകിയെയുമാണ് അറസ്റ്റ് ചെയ്തത്. എം.എസ്.ഡബ്ല്യു.വിന് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഇവര്‍. 

കൂടെ താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും ഇവര്‍ അറിയാതെ ഹോസ്റ്റലില്‍വച്ചും പുണെയില്‍ ഇന്റേണ്‍ഷിപ്പിന് താമസിച്ച കാലയളവിലുമാണ് പകര്‍ത്തിയത്. ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി കാമുകന് അയച്ചുകൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്തത്.

കൂട്ടുകാരിയുടെ മൊബൈലില്‍ യാദൃശ്ചികമായി നഗ്‌നചിത്രം കണ്ട പെണ്‍കുട്ടിയാണ് പോലീസില്‍ പരാതിപ്പെട്ടത്. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ദൃശ്യങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.