ആലുവ: ഒരു കിലോയിലേറെ കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ ഫിറോസിനെ(50) ആണ് 1.05 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടകവീട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മീൻ കച്ചവടത്തിന്റെ മറവിലായിരുന്നു ഫിറോസിന്റെ കഞ്ചാവ് വിൽപ്പന. യുവാക്കളേയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ടായിരുന്നു കച്ചവടം. നേരത്തേയും ഇയാളെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എറണാകുളം റൂറൽ ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് 140 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നതിനിടയിലാണ് ഫിറോസ് കഞ്ചാവുമായി പിടിയിലാകുന്നത്. എറണാകുളം റൂറൽ ജില്ലയിലെ ഡാൻസാഫ് ടീമിനൊപ്പം എടത്തല സി.ഐ നോബിൾ പി.ജെ, എസ്.ഐ സുബൈർ.പി.എ, അബ്ദുൾ റഹ്മാൻ.സി.എ, എസ്.സി.പി.ഒ മാരായ ഷമിർ കെ.ബി. നിനുകുമാർ, നജ എസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights:ganja seized in edathala aluva