തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറത്ത് 10 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. അതിയന്നൂർ അരംഗമുകൾ മേലേപുത്തൻവീട്ടിൽ വിനോജ്(കൊച്ചുകുട്ടൻ) ആണ് പിടിയിലായത്.

ഇയാളുടെ ബൈക്കിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും വീടിനകത്ത് സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 5 ലക്ഷം രൂപ വിലവരും. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിച്ച പ്രതി ചില്ലറ വിൽപന നടത്തിവരികയായിരുന്നു.

എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, എസ്.ഒ.മാരായ കെ. ഷാജി, ബി. വിജയകുമാർ, ബിജുരാജ്, സി.ഇ.ഒ.മാരായ ഷാജു, ഷാൻ, ലിജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights:ganja seized from neyyatinkara youth arrested by excise