തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിലെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.

സംഭവത്തിൽ ചുള്ളിമാനൂർ സ്വദേശി റാഷിദ്, പുത്തൻപാലം സ്വദേശി ഷിനു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

Content Highlights:ganja seized from home in nedumangad