ആലപ്പുഴ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ടൂറിസ്റ്റ് ബസ്‌ഡ്രൈവര്‍ പിടിയില്‍. ആലപ്പുഴ കനാല്‍ വാര്‍ഡ് അറയ്ക്കല്‍ ഹൗസില്‍ ഷിഹാബുദ്ദീന്‍ (ബോംബെ ഷിഹാസ്-54) ആണ് പിടിയിലായത്. 30 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കാല്‍ക്കിലോ കഞ്ചാവ് കണ്ടെടുത്തു.

സൗത്ത് പോലീസ് ലഹരിമാഫിയയ്ക്കെതിരേ ആരംഭിച്ച ഓപ്പറേഷന്‍ ഡാര്‍ക്ക് ഡെവിളിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായി എന്ന നിലയില്‍ കടന്നുകൂടിയാണ് ഇയാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

മൂന്നുമാസത്തിനിടെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഡെവിളിന്റെ ഭാഗമായി 41 പേരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. ലഹരി മാഫിയയെ പൂര്‍ണമായും തുരത്തുകയാണ് ഓപ്പറേഷന്റെ ലക്ഷ്യം. സൗത്ത് സി.ഐ. എം.കെ.രാജേഷ്, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ജി.രതീഷ്, പ്രൊബേഷനറി എസ്.ഐ. സുനേഖ് ജയിംസ്, സി.പി.ഒ. മാരായ അരുണ്‍, സിദ്ധിഖ്, അബീബ് എബ്രഹാം, മോഹന്‍കുമാര്‍, റോബിന്‍സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Content Highlights: ganja sales along with charity work, one arrested in alappuzha