വിയ്യൂര്‍: വിയ്യൂര്‍ ജയില്‍ ബ്യൂട്ടി പാര്‍ലറില്‍ കഞ്ചാവ് കണ്ടെത്തി. ബ്യൂട്ടി പാര്‍ലറില്‍ അവശിഷ്ടങ്ങള്‍ ഇടുന്ന കൊട്ടയില്‍നിന്നാണ് നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മുടി വെട്ടാനായി എത്തിയ ഒരാള്‍ മടങ്ങിയ ശേഷമാണ് ബക്കറ്റില്‍ കഞ്ചാവുപൊതി കണ്ടത്. മൂന്ന് തടവുകാരാണ് ഇവിടെ മുടിവെട്ടുന്നത്.

ഇവരെ നിരീക്ഷിക്കാനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കഞ്ചാവുപൊതി കണ്ടെത്തിയത്. തടവുകാര്‍ വഴി ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമമാണെന്നാണ് പ്രാഥമികനിഗമനം. അടുത്തിടെ പെട്രോള്‍ പമ്പില്‍നിന്ന് സമാനരീതിയില്‍ കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതരും രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.