ഇടുക്കി: കേരളാതിര്‍ത്തിയിലെ ചിന്നാര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ അര കിലോ കഞ്ചാവ് കണ്ടെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്കാണ് കഞ്ചാവ് പിടികൂടിയത്. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി സൊഹ്യല് ഇസ്മയില്‍ (19), മുഹമ്മദ് ഹാഫിസ് (19), കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ താമസിക്കുന്ന ബോബി വര്‍ഗീസ് (19) എന്നിവരെയാണ് പിടികൂടിയത്.
കോതമംഗലത്തെ കോളേജിലെ ബിരുദ വിദ്യാര്‍ഥികളാണ്. ഉടുമല്പ്പെട്ടയില് നിന്നും 5000 രൂപയ്ക്ക് വാങ്ങി കോളേജില്‍ വില്‍ക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസാദ്. എം.കെ. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷൈജു. വി.ടി. സെല്‍വകുമാര്‍ ബി. എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.