കൊടുങ്ങല്ലൂര്‍: എക്‌സൈസ് റേഞ്ച് ഓഫീസില്‍നിന്ന് ചാടി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടി. ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് (40) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 2.30-നാണ് തെക്കേനടയിലെ പഴയ നഗരസഭാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫീസിലെ ജനല്‍ വഴി താഴേക്ക് ചാടി ഇയാള്‍ രക്ഷപ്പെട്ടത്. 

ബുധനാഴ്ച രാത്രി 1.200 കിലോഗ്രാം കഞ്ചാവുമായി ഇയാളെ എറിയാട് ചേരമാന്‍ പരിസരത്തുനിന്നാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഓഫീസില്‍ ലോക്കപ്പില്ലാത്തതിനെ തുടര്‍ന്ന് ഇയാളെ മുറിയില്‍ അടയ്ക്കുകയായിരുന്നു. അഴികളില്ലാത്ത ജനലിലൂടെയാണ് താഴേക്ക് ചാടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ നാടുവിടാനായി ചാവക്കാട് ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Content Highlights: ganja case accused arrested in kodungalloor