ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ വീണ്ടും പെൺകുട്ടി ബലാത്സംഗത്തിനിരയായി. ഹാഥ്റസിലെ സാസ്നി ഗ്രാമത്തിലെ നാലുവയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും അയൽക്കാരനുമായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹാഥ്റസ് സർക്കിൾ ഓഫീസർ രുചി ഗുപ്ത അറിയിച്ചു.

19-കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ട് ബലാത്സംഗങ്ങളാണ് ഹാഥ്റസിൽ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഹാഥ്റസ് സ്വദേശിയായ പെൺകുട്ടി അലിഗഢിൽ ബലാത്സംഗത്തിനിരയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന പെൺകുട്ടിയെ ബന്ധുവായ ആൺകുട്ടി തന്നെയാണ് ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ ഒക്ടോബർ അഞ്ചിനാണ് മരിച്ചത്.

Content Highlights:four year old girl raped in hathras