ചെന്നൈ: 15-കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗപട്ടണം സീർകാഴിയിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.
സ്കൂൾ വിട്ടുവന്ന പെൺകുട്ടി വീടിനു പിന്നിലുള്ള തോട്ടത്തിൽ മേയുന്ന വളർത്തുമൃഗങ്ങളുടെയടുത്തേക്ക് പോയതായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന മദ്യപസംഘമാണ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസിയായ വയോധികയാണ് ആദ്യം രക്ഷയ്ക്കെത്തിയത്. എന്നാൽ, അപ്പോഴേക്ക് അക്രമികൾ സ്ഥലംവിട്ടു
വീട്ടുകാരെത്തി അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തുനിന്ന് മദ്യക്കുപ്പികളും ഗ്ലാസുകളും മറ്റും കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാഗപട്ടണം പോലീസ് മേധാവി എസ്. സെൽവനാഗരത്നം സംഭവസ്ഥലം സന്ദർശിച്ചു.
Content Highlights: four were arrested for raping minor girl