ഈരാറ്റുപേട്ട: ലോക്ഡൗണിനെത്തുടർന്ന് ജിംനേഷ്യം അടച്ചതോടെ ചാരായം വാറ്റ് തുടങ്ങിയ മുൻ മിസ്റ്റർ കോട്ടയം പിടിയിലായി. പൂഞ്ഞാർ സ്വദേശി സി.ആർ.സുനിൽ (48) ആണ് ഈരാറ്റുപേട്ട എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.

ദിവസങ്ങളായി എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ള, എക്സൈസ് ഷാഡോ ടീം അംഗങ്ങളായ കെ.വി.വിശാഖ്, നൗഫൽ കരിം എന്നിവർ സുനിലിനെ നിരീക്ഷിച്ചുവരുകയായിരുന്നു. മുൻപ് നിരവധിതവണ ഇയാൾ എക്സൈസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്.

എക്സൈസ്സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഇ.സി.അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി.അജിമോൻ, പ്രദീഷ് ജോസഫ്, കെ.സി.സുരേന്ദ്രൻ, സി.ജെ.നിയാസ്, ജസ്റ്റിൻ തോമസ്, സുവി ജോസ്, പ്രിയ കെ.ദിവാകരൻ എന്നിവരുണ്ടായിരുന്നു. പൊതുജനങ്ങൾ വാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ 8921087055 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്ന് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.