ചണ്ഡീഗഢ്: ഹരിയാണയില്‍ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്. അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹര്‍ സിങ് അഖാഡയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
അഖാഡയിലെ പരിശീലകര്‍ തമ്മില്‍ ശത്രുതയുണ്ടായിരുന്നെന്നും ഇതാണ് വെടിവെയ്പില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഒരു പരിശീലകനാണ് വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു. ഏഴുപേര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ അഞ്ചുപേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് മാലിക്, പൂജ, സാക്ഷി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ ഒരാളുടെ മൂന്നുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Haryana: Five people were killed and two others received injuries in a firing at a wrestling centre in Rohtak on Friday evening, according to the police. pic.twitter.com/E1121h4nZC
— ANI (@ANI) February 12, 2021
content highlights: five killed in firing at wrestling centre in haryana