കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഏഴ് യാത്രക്കാരില്‍നിന്നായി അഞ്ച് കിലോ സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ട് കോടിയോളം രൂപ വിലവരും. 

ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള ഏഴ് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെയെല്ലാം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു. 

Content Highlights: five kg gold seized from kochi nedumbassery airport seven in custody