കോട്ടയം: ചിങ്ങവനത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരിയെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവനില്‍ അനുരാജിന്റെ ഭാര്യ നയന(32)യെയാണ് ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടത്. എഫ്.സി.ഐ.യില്‍ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. വെള്ളിയാഴ്ച ജോലിസമയം കഴിഞ്ഞിട്ടും പോകാതിരുന്ന നയനയോട് ഒപ്പമുള്ളവര്‍ ചോദിച്ചപ്പോള്‍ ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോകാന്‍ വരുമെന്നായിരുന്നു മറുപടിയെന്ന് പറയുന്നു. 

ഏറെ വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചതനുസരിച്ച് ഗോഡൗണിലെ സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഗോഡൗണിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിങ്ങവനം പോലീസും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)