കൊല്ലം: നിലമേലിൽ ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. നിലമേൽ എലിക്കുന്നാംമുകളിൽ ഇസ്മയിലിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇസ്മയിൽ ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ഇസ്മയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

Content Highlights:father tried to kill one year old son in nilamel kollam