തൊടുപുഴ: വിവാഹിതയായ മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു. തൊടുപുഴ അച്ചന്‍കവല സ്വദേശി സിയാദ് കോക്കര്‍(32)ആണ് കുത്തേറ്റ് മരിച്ചത്. യുവതിയുടെ പിതാവ് സിദ്ദീഖ് ഒളിവിലാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിവാഹിതയായ യുവതിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സിയാദ് വ്യാഴാഴ്ച രാത്രി ഇവരെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സിദ്ദിഖ് സിയാദിനെ കുത്തിയത്.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സിയാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും ഫോറന്‍സിക് സംഘവുമെത്തി സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Content Highlight: Father kills daughter's boyfriend in Thodupuzha