തൃശ്ശൂര്‍: പുറ്റേക്കരയില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുറ്റേക്കര ചിറ്റിലപ്പള്ളി വീട്ടില്‍ തോമസ്(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മകന്‍ ഷിജന്‍ പോലീസ് കസ്റ്റഡിയിലാണ്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന് ശേഷം ഷിജന്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. 

Content Highlights: father killed by son in thrissur accused in police custody