കൊടുങ്ങല്ലൂര്‍: മകനുമായുണ്ടായ സംഘര്‍ഷത്തിനിടയില്‍ അച്ഛന്‍ മരിക്കാനിടയായത് വാരിയെല്ല് തകര്‍ന്ന് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള മകന്റെ അറസ്റ്റ് രേഖപ്പെടുത്തി.

എടവിലങ്ങ് പഞ്ചായത്തുകുളം കിഴക്കുവശത്ത് മണ്ണാട്ടറ ശിവരാമന്‍ (78) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് മകന്‍ സാംജിത്തി(കണ്ണന്‍-35)നെ തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന മൃതദേഹപരിശോധനയിലാണ് അടിയേറ്റ് വാരിയെല്ല് തകര്‍ന്ന് ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. പദ്മരാജനും എസ്.ഐ.മാരായ ഇ.ആര്‍. ബൈജു, അജാസുദ്ദീന്‍, എ.എസ്.ഐ. പ്രദീപ് എന്നിവരും ചേര്‍ന്ന് സാംജിത്തിനെ അറസ്റ്റ് ചെയ്തത്.

Content Highlights: father killed by son in kodungalloor