കാലിഫോര്‍ണിയ: ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വാഹനം ചൂടായി അകത്തിരുന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഡീന്‍ കൊവാര്‍ഡ് എന്ന എന്ന കുഞ്ഞിനാണ് പിതാവിന്റെ അശ്രദ്ധമൂലം ജീവന്‍ നഷ്ടമായത്. സംഭവത്തെതുടര്‍ന്ന് പിതാവ് ബ്രാന്‍ഡന്‍ കൊവാര്‍ഡിനെതിരെ പോലീസ് അറസ്റ്റു ചെയ്തു. ബാലപീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ച 5.35നാണ് സംഭവം. കുട്ടിയെ വാഹനത്തിനകത്തിരുത്തി പിതാവ് പുറത്തുപോവുകയായിരുന്നു. കൊടും ചൂടായിരുന്നു ഈ സമയത്ത്.

തിരിച്ചെത്തിയപ്പോഴേക്കും അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.