ലഖ്നൗ: പതിനേഴുകാരിയായ മകളുടെ തലയറുത്ത് അച്ഛന്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ലഖ്‌നൗവില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെ പണ്ഡേതര ഗ്രാമത്തിലെ സര്‍വേഷ് കുമാര്‍ എന്നയാള്‍ മകളുടെ തലയുമായി റോഡിലൂടെ നടക്കുന്നത് കണ്ടവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഒരുമടിയുമില്ലാതെ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സര്‍വേഷ് പോലീസിനോട് പറഞ്ഞു. വീട്ടില്‍ ആളില്ലാത്ത നേരത്ത് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് തലവെട്ടുകയായിരുന്നുവെന്നും സര്‍വേഷ് പറഞ്ഞതായി പോലീസ് അറിയിച്ചു.