മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍. ഉഡുപ്പി ബല്ലാരി സ്വദേശികളായ ശിവശങ്കര്‍ (58), മകന്‍ സച്ചിന്‍ (28) എന്നിവരെയാണ് ഉഡുപ്പി വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. പര്‍കള സ്വദേശിയായ പതിനാലുകാരിയെ വീട്ടില്‍ താമസിപ്പിച്ച് ഇരുവരും പീഡിപ്പിച്ചുവെന്നാണ് പരാതി.

ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണസംഘം വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭക്ഷണം വീട്ടിലെത്തിച്ചുനല്‍കുന്ന ഡെലിവറിമാനാണ് ശിവശങ്കര്‍. ഇങ്ങനെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. സച്ചിന്‍ മണിപ്പാലിലെ ഒരു കാന്റീനിലെ ജീവനക്കാരനാണ്. വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പോലീസുകാരായ കപില, ജ്യോതി അശോക് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Content Highlights: father and son arrested in rape case in mangaluru