കൊച്ചി: സൈക്കിള്‍ യാത്രക്കാരനെ പെട്ടി ഓട്ടോറിക്ഷ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും പിടിയില്‍. എളംകുളം കോര്‍പ്പറേഷന്‍ കോളനിയില്‍ താമസിക്കുന്ന സുധീഷ്, മകന്‍ സുമേഷ് എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
29-ന് വൈകീട്ട് എളംകുളത്താണ് സംഭവം. പ്രതികള്‍ ഓടിച്ചിരുന്ന പെട്ടി ഓട്ടോറിക്ഷയില്‍ സൈക്കിള്‍ തട്ടിയിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ സൈക്കിള്‍ യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് വീഴ്ത്തി. കടന്നുകളയാന്‍ ശ്രമിച്ച ഇരുവരെയും തടയുന്നതിനിടെ ദേഹോദ്രവം ഏല്‍പ്പിച്ചു. തുടര്‍ന്ന്, വണ്ടി ഇടിപ്പിച്ച് 300 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നീട് വാഹനത്തില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കാപ്പ ചുമത്തിയിട്ടുള്ള സുമേഷിന്റെ പേരില്‍ സൗത്ത് സ്റ്റേഷനില്‍ മയക്കുമരുന്ന്, അടിപിടി, മോഷണക്കേസുകളുണ്ട്. സുധീഷിന്റെ പേരിലും കേസുകളുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Content Highlights; father and son arrested in murder attempt case