മാള(തൃശ്ശൂര്‍): അദ്ഭുതസിദ്ധിയുണ്ടെന്ന് അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ ചെയ്തിരുന്നയാളെ പോലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തു. കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെ(39)യാണ് മാള സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. പതിനേഴു കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കല്‍പ്പണിക്കാരനായിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തില്‍ പരികര്‍മിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികര്‍മിയുടെ മരണശേഷമാണ് സ്വന്തമായി പൂജയും കര്‍മങ്ങളും ചെയ്യാനാരംഭിച്ചത്.

വീട്ടില്‍ത്തന്നെ ക്ഷേത്രം നിര്‍മിച്ച് മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. 'അച്ഛന്‍ സ്വാമി' എന്നാണ് അറിയപ്പെട്ടിരുന്നത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് മഠത്തിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Content Highlights: fake swami arrested in pocso case in mala thrissur