മണ്ണാര്‍ക്കാട്: കൂട്ടുകാരന് നിപവൈറസ് ബാധിച്ചിട്ടുണ്ടെന്ന ചിത്രവും ശബ്ദവുമടങ്ങിയ സന്ദേശം വാട്ട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റുചെയ്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. 

nipahമണ്ണാര്‍ക്കാട് ചന്തപ്പടി സ്വദേശിയായ മുഹമ്മദ് ഷഹിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് റിഫാസിന്റെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

തമാശയായാണ് കൂട്ടുകാര്‍ തമ്മില്‍ സന്ദേശം കൈമാറിയതെങ്കിലും ഭീതി ജനിപ്പിക്കുന്ന വ്യാജസന്ദേശം അയച്ചുവെന്ന കുറ്റത്തിനാണ് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content highlights: Crime news, Fake watsapp message, Police case, Nipah virus