തിരുവനന്തപുരം: വിതുരയിലും പരിസരങ്ങളിലും വ്യാജ ആയുര്‍വേദ മരുന്നുകള്‍ നല്‍കി സിദ്ധവൈദ്യന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. എത്ര കഠിനമായ രോഗങ്ങളും മാറ്റിക്കൊടുക്കുമെന്നു പറഞ്ഞെത്തിയ ആന്ധ്രാപ്രദേശുകാരന്‍ സജ്ജീവ് രാജാണ് രോഗികളെ പറ്റിച്ച് മുങ്ങിയത്. 

Tiger nails and fake medicinesഇയാള്‍ കൊടുത്ത മരുന്നു കഴിച്ചവര്‍ക്കു രോഗശമനം കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് മരുന്നു കഴിച്ചവരില്‍ പലരുടേയും സ്ഥിതി ഗുരുതരമായി. മരുന്നിന് ഇരുപതിനായിരം മുതല്‍ അന്‍പതിനായിരം രൂപവരെ അഡ്വാന്‍സ് നല്‍കിയവരും ഉണ്ട്. 

വിതുരയില്‍ നിന്നുമാത്രം നാല്പതിലധികം പേര്‍തട്ടിപ്പിനിരയായി. നാട്ടുകാര്‍ പോലീസില്‍ പരാതിനല്‍കിയതോടെ സജ്ജീവ് രാജ് നാട്ടില്‍ നിന്നുമുങ്ങി. ആരാധനാലയങ്ങള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ പണം തട്ടിയത്. പോലീസ് അന്വേഷണം തുടങ്ങി.