പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിലേറെയായി ഇയാള്‍ കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു. 

ഇയാള്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കാണ് ആദ്യം പരാതി ലഭിച്ചത്. ഈ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. 

Content Highlights: fake doctor arrested in ottappalam palakkad