പട്ടാമ്പി: പോലീസിനെതിരേ ഫെയ്സ്ബുക്കില്‍ പ്രകോപനപരമായി പോസ്റ്റ് ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു.

യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊപ്പത്ത് പാറമേല്‍ ഉമ്മര്‍ ഫാറൂക്ക് (35) എന്നയാളെയാണ് പട്ടാമ്പി സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഹക്കിം കെ.സി. അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗൺ ലംഘിച്ചതിനെതിരേ ദിവസങ്ങള്‍ക്കുമുമ്പ് പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസില്‍ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഉമ്മര്‍ ഫാറൂക്ക് പോലീസിനെതിരേ സഭ്യമല്ലാത്ത പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന്, പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പോലീസിനെതിരേയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കൊപ്പം സ്വദേശിയായ ഇസ്മയില്‍ വിളയൂര്‍ എന്ന ലീഗ് നേതാവിനെതിരേയും കൊപ്പം പോലീസ് സ്റ്റേഷനില്‍ മറ്റൊരുകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: facebook post against police; iuml youth league leader arrested in pattambi