കൊട്ടാരക്കര : അപകടത്തിൽപ്പെട്ട പോലീസുകാർ മരിക്കണമായിരുന്നെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.

പോലീസ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് പാരിപ്പള്ളി വേളമാനൂർ സ്വദേശിയെ പിടികൂടിയത്. കൊട്ടാരക്കര സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവിനെ ചോദ്യംചെയ്തു. മുൻപ് തന്നെ പോലീസ് കള്ളക്കേസിൽ കുടുക്കിയതിലുള്ള വിരോധത്താലാണ് പോസ്റ്റിട്ടതെന്നായിരുന്നു യുവാവിന്റെ വിശദീകരണം. തെറ്റ് ഏറ്റുപറഞ്ഞ യുവാവിന് സൈബർ പോലീസ് താക്കീത് നൽകി വിട്ടയച്ചു. എങ്കിലും യുവാവിനെ കസ്റ്റഡിയിലെടുത്ത വിവരം സംസ്ഥാന പോലീസ് മീഡിയ സെന്ററിന്റെ സാമൂഹികമാധ്യമ പേജിൽ ആളിനെ വ്യക്തമാക്കാതെ ട്രോളിറക്കുകയും ചെയ്തു.

കഴിഞ്ഞ േമേയ് 11-നായിരുന്നു പത്തനാപുരം ഇടത്തറയിൽ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരിക്കുപറ്റിയത്.